
ജിന്‍സണും സെമി കാണാതെ മടങ്ങി | Jinson Johnson crash out of World Championships
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ മലയാളിതാരം ജിന്സണ് ജോണ്സണ് സെമി കാണാതെ മടങ്ങി. രണ്ടാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ജിന്സണ് പത്താംസ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡിലാണ് ജിന്സണ് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡാണ് താരത്തിന്റെ മികച്ച പ്രകടനം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്സണ് സമീപകാലത് ഏറ്റവും മികച്ച ഫോമിലായിരുന്നു. 2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതിന് ശേഷം മൂന്ന് തവണ ദേശീയ റെക്കോര്‍ഡ് തിരുത്തുകയും ചെയ്തിരുന്നു.

ചിത്രക്ക് യോഗ്യതയില്ല | PU Chitra fails to progress at World Championship
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്സില്‍ ട്രാക്കിലിറങ്ങിയ മലയാളി താരം പി.യു. ചിത്രക്ക് സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ല. ഹീറ്റ്സില്‍ നാല് മിനുട്ട് 11.10 സെക്കന്‍ഡില്‍ എട്ടാമതായാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. ചിത്രയുടെ ഏറ്റവും മികച്ച സമയമാണിത്. രണ്ടാം ഹാറ്റ്സിലാണ് ചിത്ര മത്സരിച്ചിരുന്നത്. 35 അത്ലറ്റുകള് മത്സരിച്ച 1500 മീറ്റര്‍ ഹീറ്റ്സില്‍ 30 സ്ഥാനത്താണ് ചിത്ര. മൂന്ന് ഹീറ്റ്സില്‍ നിന്ന് ആദ്യ ആറ് സ്ഥാനക്കാര്‍ സെമിക്ക് യോഗ്യത നേടി. 24 …
Continue reading “ചിത്രക്ക് യോഗ്യതയില്ല | PU Chitra fails to progress at World Championship”

ജിൻസൺ ജോൺസൻ ഇന്ത്യയുടെ പ്രതീക്ഷ | IAAF World Championships 2019: Jinson Johnson
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിനു ശേഷം ഏറെ പ്രതീക്ഷയോട്കൂടിയാണ് ഇന്ത്യൻ ലോക ചാമ്പ്യൻഷിപ്പിന് ദോഹയിലേക്ക് വണ്ടി കയറുന്നത്. ഡ്യൂദി ചന്ദും തേജസ് പാൽ ടൂറുമൊക്കെ ഇന്ത്യൻ പ്രതീക്ഷകളാണെങ്കിലും മലയാളി താരം ജിൻസൺ ജോൺസനിലാണ് രാജ്യത്തിന്റെ ഏറെ പ്രതീക്ഷ. 1500 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ജിൻസൺ. ഈ ഇനത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യ കാരനും ജിൻസനാണ്. വേള്‍ഡ് ചാലഞ്ച് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയാണ് ജിന്സണ് ജോണ്സന് ദോഹയിലെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത …
Continue reading “ജിൻസൺ ജോൺസൻ ഇന്ത്യയുടെ പ്രതീക്ഷ | IAAF World Championships 2019: Jinson Johnson”

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അനസ് 400 മീറ്ററിൽ മത്സരിക്കില്ല | Muhammed Anas not to run individual 400m in World Championships
മലയാളി താരം മുഹമ്മദ് അനസ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മത്സരത്തിന് ഇല്ല. 400 മീറ്റർ ഇനത്തിൽ അനസിന്റെ പേര് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ നൽകിയില്ല. 400 മീറ്ററിൽ ദേശീയ റെക്കോർഡ് കുറിച്ച താരത്തിന്റെ പേര് കഴിഞ്ഞ ദിവസം ഫെഡറേഷൻ പുറത്ത് വിട്ട പട്ടികയിൽ ഉണ്ടായിരുന്നില്ല. 400 മീറ്ററിൽ മിന്നും പ്രകടനം കാഴ്ച വെച്ച താരം നേരത്തെ തന്നെ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു. എന്നാൽ 4×400 മീറ്റർ റിലെയിൽ അനസിന്റെ പേരുണ്ട്. റിലേയിൽ പങ്കെടുക്കുന്നതിനാൽ ആണ് …

ജിന്സന് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത | Jinson qualifies for the World Championship
ബെര്‍ലിന്‍: വേള്‍ഡ് ചാലഞ്ച് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയ മലയാളി താരം ജിന്സണ് ജോണ്സന് ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത. 3 മിനുട്ട് 35.24 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടന്നാണ് ജിന്സന് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. യുഎസ്എയുടെ ജോഷ്വ തോംസണാണ് സ്വര്‍ണം. ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് യുഎസില്‍ വിദഗ്ത പരിശീലനത്തിനായി പുറപ്പെട്ടതായിരുന്നു ജിന്സന്. ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയെങ്കിലും ഒളിംപിക്സ് യോഗ്യത നഷ്ടമായി. 3 മിനുട്ട് 35 സെക്കന്റാണ് …

പി.യു. ചിത്രയും ലോക ചാമ്പ്യന്‍ഷിപ്പിന് ടീമില്‍ 12 മലയാളികള്‍ | PU Chithra for World Championship
ന്യൂഡല്‍ഹി: ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം പി.യു. ചിത്രയും. 1500 മീറ്ററില്‍ മത്സരിക്കുന്ന ചിത്ര ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ലക്നൗവില്‍ നടന്ന ദേശീയ സീനിയര്‍ മീറ്റില്‍ പങ്കെടുത്ത ചിത്രക്ക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനായിരുന്നില്ല. കഴിഞ്ഞ തവണ ചിത്രയെ ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. 25 അംഗ ഇന്ത്യന്‍ ടീമില്‍ ജിന്സന് ജോണ്സന്, എം. ശ്രീശങ്കര്‍, കെ.ടി. ഇര്ഫാന് തുടങ്ങിയ 12 മലയാളി താരങ്ങളുണ്ട്. ഈ മാസം 27 …

റിലേയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം | India mixed relay team finishes 7th at Athletics Worlds final
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റിലേയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം. 4-400 മീറ്റര്‍ മിക്സഡ് റിലേയിലാണ് ഇന്ത്യക്ക് ഏഴാമതായി ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വികെ വിസ്മയ, ജിസ്ന മാത്യൂ, നോഹ നിര്‍മല്‍ ടോം എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ഫൈനലില്‍ 3 മിനുട്ട് 15.77 സെക്കന്റില്‍ ഓടി തീര്‍ത്ത ഇന്ത്യ സീസണിലെ തങ്ങളുടെ മികച്ച സമയവും കുറിച്ചു. ഇന്ത്യക്കായി ആദ്യമോടിയ അനസ് ഒന്നാമനായി എത്തിയെങ്കിലും വി.കെ.വിസ്മയയ്ക്ക് ബാറ്റണ്‍ കൈമാറ്റത്തിലെ വേഗമില്ലായ്മ ടീമിനെ പിന്നോട്ടടിച്ചു. എതിരാളികള്‍ …

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ജാബിറിന് സെമി കടക്കാനായില്ല | MP Jabir eliminated from Athletics Worlds at semifinal stage
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ സെമിയില്‍സ ഇറങ്ങിയ മലയാളി താരം എംപി ജാബിറിന് ഫൈനലില്‍ കടക്കാനായില്ല. മൂന്നാം സെമിയില്‍ ഇറങ്ങിയ ജാബിര്‍ 49.71 സെക്കന്റില്‍ അഞ്ചാം സ്ഥാനക്കാരമായി ആണ് മത്സരം പൂര്‍ത്തിയാക്കിയത്. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് തലഉയര്ത്തിയാണ് ജാബിറിന്റെ മടക്കം. മൂന്ന് സെമികളിലായി പങ്കെടുത്ത 24 അത്ലറ്റുകളില് 16 ാം സ്ഥാനത്താണ് ജാബിര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജബീറിന്റെ മികച്ച സമയം 49.13 സെക്കന്‍ഡാണ്. ഹീറ്റ്സില്‍ 49.62 സെക്കന്റില്‍ …