ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻതാരം എച്ച്.എസ്. പ്രണോയ് പൊരുതിതോറ്റു. മൂന്ന് ഗെയിമിലേക്ക് നീണ്ട ത്രില്ലർമത്സരത്തിൽ ചൈനയുടെ വെങ് ഹോങ് യാങിനോടാണ് കീഴടങ്ങിയത് സ്കോർ 9-21, 23-21, 20-21. ആദ്യഗെയിമിൽ അനായാസം കീഴടങ്ങിയ പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചടിച്ചു. ഓരോ പോയന്റിനും ശക്തമായ മത്സരം നടന്ന രണ്ടാംഗെയിമിൽ പ്രണോയിയുടെ പോരാട്ടവീര്യം വിജയിച്ചു. മൂന്നാംഗെയിമിലും കടുത്ത മത്സരമാണ് നടന്നത്. എന്നാൽ അവസാനഘട്ടത്തിൽ ചൈനീസ് താരം പിടിമുറുക്കി. സീസണിൽ രണ്ടാംഫൈനലാണ് മലയാളി താരം കളിച്ചത്. മലേഷ്യൻ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ കിരീടം നേടിയിരുന്നു