അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ എച്ച്. എസ്. പ്രണോയിയും ലക്ഷ്യാ സെന്നും സ്ഥാനം മെച്ചപ്പെടുത്തി. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ്.പ്രണോയ് ഒന്‍പതാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഒന്‍പതാം റാങ്കിലെത്തിയത്.. ലക്ഷ്യ സെൻ രണ്ടുസ്ഥാനം മുന്നോട്ടുകയറി 11-ാം റാങ്കിലെത്തി. വനിതാ വിഭാഗത്തിൽ പി.വി. സിന്ധു 17-ാം സ്ഥാനം നിലനിർത്തി. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റാങ്കിൽ തുടരുന്നു. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപി ചന്ദ് സഖ്യം രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി.മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കിഡംബി ശ്രീകാന്ത് 19-ാം റാങ്കിലാണുള്ളത്