പത്താമത് സംസ്ഥാന ജൂനിയർ മെൻസ് ഹോക്കി ചാമ്പ്യൻഷിപ്പിലും കൊല്ലം ജേതാക്കളായി. ഫൈനലിൽ തിരുവനന്തപുരത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-0ത്തിന് തോൽപ്പിച്ചാണ് കൊല്ലം ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ലൂസേഴ്സ് ഫൈനലിൽ ആലപ്പുഴയെ 3-2ന് തോൽപ്പിച്ച് മലപ്പുറം മൂന്നാം സ്ഥാനംനേടി.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പത്താമത് കേരള ഹോക്കി സബ് ജൂനിയർ മെൻ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സായ് കൊല്ലത്തിന് കിരീടം.
ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ജിവി രാജയെ 7-2 എന്ന സ്കോറിന് തോല്പിച്ചാണ് സായ് ടീം കിരീടം നേടിയത് . ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സായ് കാെല്ലം ജി.വി രാജയുടെ ശക്തമായ പ്രതിരോധത്തെ അനായസേന തരണം ചെയ്തതോടെ മത്സരം ഏകപക്ഷീയമായി.
പത്താമത് കേരള ഹോക്കി സബ് ജൂനിയർ മെൻ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സായ് കൊല്ലത്തിന് കിരീടം. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ജി.വി രാജയെ 7-2 എന്ന സ്കോറിൽ തോല്പിച്ചാണ് സായ് ടീം കിരീടം നേടിയത് .
പ്രതിഭയും പോരാട്ടവീര്യം നിറഞ്ഞ പ്രകടനത്തിലൂടെ സായി കൊല്ലം പെൺകുട്ടികൾ, 10-ാമത് കേരള ഹോക്കി സബ് ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2025- കിരീടം ചൂടി . ശക്തമായ മഴ കാരണം മൂലം ഉണ്ടായ വേദി മാറ്റം പോലുള്ള വെല്ലുവിളികൾ മറികടന്നാണ് , സായി ടീം കൂക്കൽ രാമചന്ദ്രൻ മെമ്മോറിയൽ ട്രോഫി ഉയർത്തിയത്.
കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഹോക്കി എം. എസ്.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ ആതിഥേയ ജില്ലയായ മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പത്തനംതിട്ടയെ തോൽപ്പിച്ച് വിജയികളായി.
ഫൈനലിൽ കൊല്ലത്തെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് തൃശ്ശൂർ ജില്ല 10-ാമത് കേരള ഹോക്കി സീനിയർ പുരുഷ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയി ..
നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ അട്ടിമറിച്ച് എറണാകുളം ഒൻപതാമത് കേരള ഹോക്കി സംസ്ഥാന സീനിയർ പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. ഫൈനലിൽ മൂന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു എറണാകുളത്തിന്റെ ജയം.