സ്റ്റേറ്റ് സബ് ജൂനിയർ വനിതാ ഹോക്കി : സായ് കൊല്ലം ജേതാക്കൾ

പ്രതിഭയും പോരാട്ടവീര്യം നിറഞ്ഞ പ്രകടനത്തിലൂടെ സായി കൊല്ലം പെൺകുട്ടികൾ, 10-ാമത് കേരള ഹോക്കി സബ് ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2025- കിരീടം ചൂടി . ശക്തമായ മഴ കാരണം മൂലം ഉണ്ടായ വേദി മാറ്റം പോലുള്ള വെല്ലുവിളികൾ മറികടന്നാണ് , സായി ടീം കൂക്കൽ രാമചന്ദ്രൻ മെമ്മോറിയൽ ട്രോഫി ഉയർത്തിയത്. സായി കൊല്ലം പെൺകുട്ടികൾ തിരുവനന്തപുരത്തെ ഫൈനലിൽ 9-0 ന് പരാജയപ്പെടുത്തി കിരീടം ചൂടിയപ്പോൾ, എറണാകുളത്തെ 5-0 ന് തോൽപിച്ച ജി.വി രാജ മൂന്നാമതെത്തി. സംസ്ഥാനത്തെ വിവിധ ടീമുകൾ പങ്കെടുത്ത ഈ ചാമ്പ്യൻഷിപ്പ് കേരളത്തിലെ ഹോക്കി വളർച്ചയുടെ തെളിവാണ്.

സായി താരം പരമേശ്വരി ടോപ്പ് സ്കോറർ അവാർഡ് നേടിയപ്പോൾ ബെസ്റ്റ് ഡിഫൻഡർ അവാർഡ് സഹതാരം രേഷ്മ സമദ് നേടി. തിരുവനന്തപുരത്തിന്റെ അൽഫിയ കെ ബെസ്റ്റ് ഫോർവേഡ് അവാർഡ് നേടിയപ്പോൾ തിരുവനന്തപുരത്തിന്റെ തന്നെ ശിവ്നന്ദ യു.പിള്ള ബെസ്റ്റ് ഇമർജിംഗ് പ്ലെയർ അവാർഡ് നേടി. പത്തനംതിട്ടയുടെ സോണമോൾ എൽദോ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് സ്വന്തമാക്കി.