പത്താമത് സംസ്ഥാന ജൂനിയർ മെൻസ് ഹോക്കി ചാമ്പ്യൻഷിപ്പിലും കൊല്ലം ജേതാക്കളായി. ഫൈനലിൽ തിരുവനന്തപുരത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-0ത്തിന് തോൽപ്പിച്ചാണ് കൊല്ലം ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ലൂസേഴ്സ് ഫൈനലിൽ ആലപ്പുഴയെ 3-2ന് തോൽപ്പിച്ച് മലപ്പുറം മൂന്നാം സ്ഥാനംനേടി.