ആവേശം ജ്വാലയായി ഫൺ റൺ ആരവമായി

ലോകമെങ്ങും ഒളിമ്പിക് ദിനമായി ആഘോഷിച്ച ജൂൺ 23 കായിക കേരളത്തെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥം നടത്തുന്ന ഫൺ റണ്ണിന് വേദിയാകാനുള്ള അവസരം ചരിത്രത്തിലാദ്യമായി ഇന്ത്യയെ തേടിയെത്തിയതും ആ വേദിയായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതും സുവർണലിപികളിൽ രേഖപ്പെടുത്താൻ കഴിയുന്ന രീതിയിൽ അയ്ച്ചി നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതും കേരള ഒളിമ്പിക് അസോസിയേഷന്റെ നെറുകയിലെ പൊൻതൂവലായി മാറി.

കേരളം ഇന്നോളം കണ്ടിട്ടുളള് ഏറ്റവും ബൃഹത്തായ സ്പോർട്സ് പ്രമോഷൻ ഇവന്റായിരുന്നു ജൂൺ 23ന് തിരുവനന്തപുരത്ത് അരങ്ങേറിയത്. കേരള ഒളിമ്പിക് അസോസിയേഷന്റെ സംഘാടകമികവിലൂടെ ഏഷ്യൻ ഗെയിംസിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ നടത്തിയ ഫൺ റൺ അക്ഷരാർത്ഥത്തിൽ കായിക താരങ്ങളും സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഫൺറണ്ണിന് ഒരാഴ്ച മുന്നേതന്നെ നഗരത്തിൽ പ്രയാണം തുടങ്ങിയ അയ്ച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഹോനഹോനും ഗംഭീരവരവേൽപ്പാണ് ലഭിച്ചത്. ഒളിമ്പി

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ തുടങ്ങിയവർ നേതൃത്വം നൽകിയ ഫൺ റണ്ണിൽ കായിക താരങ്ങളും വിദ്യാർത്ഥികളുമായി നാൽപ്പതിനായിരത്തോളം പേരാണ് അണിനിരന്നത്.സെപ്തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ സംഘാടക സമിതി ഭാരവാഹികളും ഫൺ റൺ ആരവത്തിൽ പങ്കുചേരാനെത്തിയിരുന്നു.

യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയത്തിൽ നിന്ന് വൈകിട്ട് 4 മണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്ത ഫൺറൺ സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപിച്ചത്. കായിക-യുവജനക്ഷേമ മന്ത്രി ഒ. ജെ. ജനീഷ് കുമാർ , മന്ത്രിമാരായ റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, വി മുളീധരൻ എംഎൽഎ, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ എന്നിവർ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കാളികളായി.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് തിവാരി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘുറാം അയ്യർ, ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ മനാമി ഒകുമുറ, യോഷിയാക്കി തഗുച്ചി, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡന്റ് വി. സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, ഒളിമ്പ്യൻമാരായ പി ആർ ശ്രീജേഷ്, ജിൻസി ഫിലിപ്പ്‌,പി രാമചന്ദ്രൻ,സെബാസ്റ്റ്യൻ സേവ്യർ. വോളിബാൾ താരം കെ.സി ഏലമ്മ, കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ, സംസ്ഥാന -ജില്ലാ കായിക അസോസിയേഷൻ ഭാരവാഹികൾ, ദേശീയ - അന്തർദേശീയ കായിക താരങ്ങൾ അണിനിരന്നു.വിവിധ സ്കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും സ്പോർട്സ് താരങ്ങളും പങ്കെടുത്തു. അയ്ച്ചി നഗോയ ഏഷ്യൻ ഗെയിംയിന്റെ ഭാഗ്യചിനമായ ഹോനഹോനും നാസിക്ക് ഡോളും ബാൻഡ് മേളവും റണ്ണിന് അകമ്പടി സേവിച്ചു.വിദ്യാർത്ഥികൾ, കായികതാരങ്ങൾ, വിവിധ കായിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ അണിനിരന്ന ഫൺ റൺ തികച്ചും ഉത്സവപ്രതീതി ജനിപ്പിക്കുന്നതായിരുന്നു. ഇന്ത്യൻ ആർമി ബാൻഡിന്റെ പ്രകടനം, സുംബ സെഷനുകൾ, ബോഡിബിൽഡിങ് പ്രദർശനം, യോഗ-ജിംനാസ്റ്റിക്സ് ,കാരട്ടെ താരങ്ങളുടെ പ്രകടനങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

കേരളത്തിന്റെ കായിക സംഭാവന വിലമതിക്കാനാവാത്തത് : കേന്ദ്രമന്ത്രി

ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തിന്റെ കായിക സംഭാവനകൾ വിലമതിക്കാവുന്നതിനും അപ്പുറമാണെന്ന് ഫൺ റൺ ഉദ്ഘാടനംചെയ്ത് കേന്ദ്രകായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 2030ൽ ഇന്ത്യയിൽ വച്ച് കോമൺ വെൽത്ത് ഗെയിംസ് നടത്തുകയാണ്. 2036 ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ രാജ്യം തുടങ്ങി കഴിഞ്ഞു. രാജ്യമെമ്പാടും നിന്ന് പുതിയ കായികപ്രതിഭകൾ ഉയർന്നുവരുന്നു. കേരളത്തിലുള്ള യുവജനങ്ങൾ എന്നും സ്പോർട്സിനോട് കാട്ടുന്ന ആഭിമുഖ്യം ദേശീയ തലത്തിൽ തന്നെ മാതൃകാപരമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യാ സ്കീമിൽ 115 മലയാളി താരങ്ങൾക്ക് പരിശീലനം ലഭിക്കുന്നതായും മന്ത്രി അറിയിച്ചു.2036-ഓടെ ഇന്ത്യയെ ലോകത്തിലെ മികച്ച 10 കായിക രാജ്യങ്ങളിൽ ഒന്നായും, 2047-ഓടെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായും മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലേക്കും ഒളിമ്പിക് മെഡലുകൾ എത്തിക്കാൻ കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീജേഷെന്ന് ഫ്ളാഗ് ഓഫ് ചടങ്ങിൽ ഗവർണർ ചൂണ്ടിക്കാട്ടി. കായികപ്രതിഭകളുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണെന്നും ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ നിരവധി താരങ്ങൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലേക്ക് സ്പോർട്സിന്റെ സന്ദേശമെത്തിക്കാൻ ഫൺ റൺ പോലുള്ള പരിപാടികളിലൂടെ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.രാജ്യം ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഈ സമയത്ത്, കായികതാരങ്ങളെയും കായിക മേഖലയെയും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നുന്നതിന് നാം എല്ലാവരും ഒരുമിച്ച് പ്രവർത്തികണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഇത് കേവലമൊരു ഫൺ റൺ അല്ലെന്നും രാജ്യത്തിനും , കായികമേഖലയ്ക്കും വേണ്ടിയുള്ള റൺ ആണെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ കായികപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന് നെഞ്ചേറ്റിയ പരിപാടിയാണ് ഏഷ്യൻ ഗെയിംസ് ഫൺ റൺ എന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്. വിദ്യാർത്ഥികൾ, പരിശീലകർ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളന്റിയർമാർ, സായുധ സേനാംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ അണിനിരന്ന ഫൺറൺ ഇന്ത്യയിലെ മുൻനിര കായിക സംസ്ഥാനമെന്ന കേരളത്തിന്റെ പദവി ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായിരുന്നു. ആരോഗ്യസംരക്ഷണം, കായികക്ഷമത, കായിക മനോഭാവം, യുവജന പങ്കാളിത്തം എന്നിവ ഉയർത്തിപ്പിടിക്കുന്ന സന്ദേശവുമായാണ് പരിപാടി സമാപിച്ചത്.

ഫൺ റൺ ഇന്ത്യയിലാദ്യം

ഏഷ്യൻ ഗെയിംസിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യ ഫൺ റൺ എന്ന ആശയം മുന്നോട്ടുവച്ചത്. 2014 മുതലുള്ള ഏഷ്യൻ ഗെയിംസുകളു‌ടെ ഭാഗമായി ഫൺറൺ നടത്തുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഇന്ത്യയിൽ ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥം ഫൺ റൺ നടത്തുന്നത്. അയ്ച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിത്തന്നെ പത്തോളം രാജ്യങ്ങളിൽ ഫൺ റൺ നടന്നു. ഇന്ത്യയ്ക്ക് ആദ്യമായി ലഭിച്ച ഫൺ റൺ കേരളത്തിൽ തന്നെ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയാണ്. സ്വന്തം സംസ്ഥാനത്ത് ഇത്രയും മികച്ചരീതിയിൽ ഒരു ഫൺ റൺ നടത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കേരള ഒളിമ്പിക് അസോസിയേഷൻ അതിഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചതെന്നും പി.ടി ഉഷ പറഞ്ഞു.

തെളിഞ്ഞത് സംഘാടന മികവ്

കേരള ഒളിമ്പിക് അസോസിയേഷന്റെ സംഘാടക മികവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പിന്തുണയുമാണ് തിരുവനന്തപുരത്ത് ഏഷ്യൻ ഗെയിംസ് ഫൺ റൺ ഗംഭീരവിജയമാക്കി മാറ്റിയത്. പരിപാടിയുടെ സംഘാടനത്തിനായി മാസങ്ങൾക്ക് മുമ്പുതന്നെ കെ.ഒ.എ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ ചീഫ് പേട്രണായി രൂപീകരിച്ച സംഘാടക സമിതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ , കായിക മന്ത്രി ഒ.ജെ ജനീഷ്, വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ,ആരോഗ്യ- ദേവസ്വം മന്ത്രി കെ.മുരളീധരൻ, ഗതാഗത മന്ത്രി സി.പി ജോൺ, ശശി തരൂർ എം.പി, വി.മുരളീധരൻ എം.എൽ.എ, വി.ജോയ് എം.എൽ.എ, എം.വിൻസന്റ് എം.എൽ.എ, രാജീവ് ചന്ദ്രശേഖരൻ എം.എ.എ, മുൻ മന്ത്രി വി.ശിവൻകുട്ടി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, കെ.ജീവൻ ബാബു ഐ.എ.എസ് സ്പോർട്സ് സ്പെഷ്യൽ സെക്രട്ടറി, ഡി.ജി.ഇ എന്നിവർ പേട്രൺമാരായിരുന്നു.

നഗരസഭാചെയർമാൻ വി.വി രാജേഷാണ് സംഘാടകസമിതി ചെയർമാനായത്. കെ.ഒ.എ പ്രസിഡന്റ് വി.സുനിൽ കുമാർ വർക്കിംഗ് ചെയർമാനായപ്പോൾ ഡയറക്ടർ ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, പൊലീസ് കമ്മിഷണർ ,എം.ആർ. അജിത് കുമാർ(ബെവ്‌കോ സിം.എം.ഡി) ,സി.എ സന്തോഷ് ( അഡി.ഡയറക്ടർ പൊതുവിദ്യാഭ്യാസവകുപ്പ്), സദാനന്ദൻ (പ്രിൻസിപ്പൽ, എൽ.എൻ.സി.പി.ഇ),എം.ആർ ഗോപൻ, ചെമ്പഴന്തി ഉദയൻ (നഗര സഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ), ഡോ.എസ്.സി യാദവ് (സായ് ഡയറക്ടർ),എസ്.എൻ.രഘുചന്ദ്രൻ നായർ(കെ.ഒ.എ വൈസ് പ്രസിഡന്റ്), കെ.എസ് ബാലഗോപാൽ, കരമന ഹരി,എസ്.നജ്മുദ്ദീൻ, എം.ആർ രഞ്ജിത്ത് എന്നിവർ വൈസ് ചെയർമാന്മാരായി.

പി.ആർ ശ്രീജേഷ്, പത്മിനി തോമസ്,പ്രദീപ് സി.എസ്, രാധാകൃഷ്ണൻ ( വിമുക്തി),വിനോദ് കുമാർ (കെ.സി.എ സെക്രട്ടറി),ജി.എം കാനറ ബാങ്ക്,സി.ജി.എം എസ്.ബി.ഐ എന്നിവരായിരുന്നു വൈസ് പ്രസിഡന്റുമാർ.

ജില്ലാ കളക്ടർ അനുകുമാരി ജനറൽ കൺവീനറായും ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് ,അഡി.ഡയ.സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രദീപ് സി.എസ്, തിരു.ജില്ലാ ഒളിമ്പിക് അസോ. സെക്രട്ടറി വിജു വർമ്മ എന്നിവർ ജോയിന്റ് കൺവീനർമാരുമായിരുന്നു. കെ.ഒ.എ സെക്രട്ടറി ജനറൽ എസ്.രാജീവായിരുന്നു ഓർഗനൈസിംഗ് സെക്രട്ടറി. എസ്.പി.സി ജില്ലാ കോർഡിനേറ്റർ,എൻ.സി.സി ഡയറക്ടർ,എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ,ഡോ.കെ.ആർ ഷൈജു, അരുൺ ഉണ്ണിത്താൻ,ദീപു എസ്.നായർ,എം.പി സാജു, ജിത്തു വി.എസ്,എസ്.എസ്.സുധീർ,ജി.വിദ്യാധരൻ പിള്ള,സമ്പത്ത്.വി,ബി.എൻ.വി റെഡ്ഡി,ഗോകുൽ ഗോവിന്ദ്,മനോജ്.ടി,ശ്യാമശ്രീ, അജിത്ത്കുമാർ വി.ജി,സുനിൽ എസ്.എസ്.കെ.ബൈജു,ജയ്സമ്മ മുത്തേടം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ഫൺ റണ്ണിന്റെ വിജയകരമായ സംഘാടനമൊരുക്കി.

India’s first-ever Asian Games Fun Run begins in Trivandrum.