സൗദിയിൽ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിലെ ഇന്ത്യൻ ടീമിൽ മലയാളികളായ പ്രണവ് പ്രിൻസും വൈശാഖ് കെ.മനോജും കളിച്ചു.ജോർദാനെതിരെയുള്ള ഇന്ത്യയുടെ ആദ്യമത്സരത്തിൽ ടോപ് സ്കോററായത് പ്രണവാണ്. ലോകറാങ്കിംഗിൽ ഏറെമുന്നിലുള്ള ജോർദാനോട് നിശ്ചിത സമയത്ത് സമനില പിടിച്ച ഇന്ത്യ ഷൂട്ടൗട്ടിലാണ് തോറ്റത്. ചൈന,കസാഖിസ്ഥാൻ എന്നീ ടീമുകളുമായാണ് മറ്റ് മത്സരങ്ങൾ.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷല സംഘടിപ്പിക്കുന്ന 69-ാമത് കേരള പുരുഷ-വനിതാ സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് 2025 ഒക്ടോബർ 7 മുതൽ 12 വരെ കുന്നംകുളം ആതിഥ്യം വഹിക്കും കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് ആണ് സംഘാടകർ. ചാംപ്യൻഷിപ്പിൻെറ ഔദ്യോഗിക ലോഗോ പ്രകാശനം ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ എ.സി മൊയ്‌തീൻ എം.എൽ.എ നിർവഹിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇൻഡോർ കോർട്ടിൽ നടന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ബാസ്കറ്റ്‌ബാൾ ടൂർണമെന്റ് സമാപിച്ചു. 30 മുതൽ 65 വയസ്സ് വരെ പ്രായമുള്ള 95 പുരുഷ വനിതാ ടീമുകളിലായി 1000ത്തിലധികം മുൻകാല താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്തവർ ഉൾപ്പടെ 15ലധികം അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരങ്ങൾ വിവിധ ടീമുകളിലായി മാറ്റുരച്ചു. ഒമാൻ, യുഎഇ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) കമ്മീഷണറായി മലയാളിയായ ഡോ. പ്രിൻസ് കെ. മറ്റത്തെ നിയമിച്ചു. 2027 വരെയാണ് നിയമനം. തമിഴ്നാടിന്റെ വി.പി. ധനപാൽ , കർണാടകയുടെ ബി. ശ്രീധർ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് കമ്മിഷണർമാർ.തൊടുപുഴ സ്വദേശിയായ ഡോ. പ്രിൻസ്, ഇടുക്കി ജില്ലയിലെ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനും മെഡിക്കൽ ഓഫീസറുമായി ജോലി ചെയ്യുന്നു.
ദേശീയ അണ്ടർ 23 ത്രീ ഓൺ ത്രീ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ സമാപിച്ചു . വനിതാ വിഭാഗത്തിൽ കേരളം ജേതാക്കളായി സ്വർണമെഡൽ നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ ഫൈനലിൽ തോറ്റ് വെള്ളിയിലൊതുങ്ങി.ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്നാണ് സംഘടിപ്പിച്ചത്.
മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ നടന്ന 49-ാമത് സംസ്ഥാന ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് ഇരട്ടക്കിരീടം. പെൺകുട്ടികളുടെ തൃശൂർ തിരുവനന്തപുരത്തെ 83 -48 പരാജയപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ കോട്ടയത്തെ 85 -59 ന് തോൽപ്പിച്ച് ജേതാക്കളായി.
ഹൈദരാബാദിൽ നടന്ന 49ാമത് സബ് ജൂനിയർ ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. തെലങ്കാനയെ 71-26 എന്ന പോയിന്റിന് തോൽപ്പിച്ചാണ് കേരളം വെങ്കല മെഡൽ കരസ്ഥമാക്കിയത്.
മൂന്നാമത് സംസ്ഥാന കിഡ്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയത്തെ (56-23) തോൽപ്പിച്ചാണ് കോഴിക്കോട് കിരീടം ചൂടിയത്. 22 പോയിന്റുമായി കോഴിക്കോടിന്റെ ഹരിനന്ദ് ടോപ് സ്കോററായി.
കൊത്ത് നാഷണൽ ബാസ്ക്കറ്റ്ബോൾ ൽക്കത്തയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ മഹാ രാഷ്ട്രയെ (83-54) പരാജയപ്പെടുത്തി വെങ്കല മെ ഡൽ കരസ്ഥമാക്കി . ആദ്യ പാദത്തിൽ തന്നെ ക്യാപ്റ്റൻ റോൾ കളിച്ച ദിയ 22 പോയിന്റും 10 റീബൗണ്ടുമായി ടോപ് സ്കോററായി. ആർതിക 20 പോയിന്റും 6 റീബൗണ്ടും നേടി. ലിയ മരിയ 14 പോയിന്റും വൈഗ 11 പോയിന്റും നേടി.
കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന 68-ാമത് സീനിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരം പാലക്കാടിനെ 50-43ന് തോല്പിച്ച് കിരീടം ചൂടി. പുരുഷന്മാരിൽ ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ 70-65ന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി.