സംസ്ഥാന സീനിയർ ബാസ്‌ക്കറ്റ്‌ബാൾ: തിരുവനന്തപുരം, എറണാകുളം ജേതാക്കൾ

കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടന്ന 68-ാമത് സീനിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരം പാലക്കാടിനെ 50-43ന് തോല്പിച്ച് കിരീ‌ടം ചൂടി. പുരുഷന്മാരിൽ ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ 70-65ന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി.

ഏറ്റവും മികച്ച താരങ്ങൾക്കുള്ള ബോബിറ്റ് മാത്യു മെമ്മോറിയൽ പുരസ്‌കാരം ജിനു ദേവസ്യയ്ക്കും ഐറിൻ എൽസ ജോണിനും ലഭിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. പി എസ് വിശ്വപ്പൻ സ്വർണ മെഡൽ തിരുവനന്തപുരത്തെ അനീഷ ക്ലീറ്റസിനും എറണാകുളത്ത് നിന്നുള്ള ഷിറാസ് മുഹമ്മദിനും. സമ്മാനിച്ചു ഏറ്റവുംമൂല്യമേറിയ താരത്തിനുള്ള തോമസ് പി കളരിക്കൽ മെമ്മോറിയൽ അവാർഡ് അനീഷ ക്ലീറ്റസിനും ആന്റണി ജോൺസനും ലഭിച്ചു. പ്രതിരോധ താരത്തിനുള്ള അവാർഡ് നോയൽ ജോസ് കോട്ടയവും ജയലക്ഷ്മി പാലക്കാടും നേടി.