ജൂനിയർ എൻ‌ബി‌എ 3x3 ബാസ്കറ്റ് ബാൾ : പ്രൊവിഡൻസും ഗിരിദീപവും ജേതാക്കൾ

കളമശ്ശേരി : ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി‌.എഫ്‌.ഐ) യുമായി സഹകരിച്ച് കളമശ്ശേരിയിലെ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ എ.സി.ജി ജൂനിയർ എൻ‌ബി‌എ 3×3 ദേശീയ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ് ചാമ്പ്യൻമാരായപ്പോൾ, ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബെഥനി കോട്ടയം കിരീടം കരസ്ഥമാക്കി .

പെൺകുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ്  21-8  ന് ജിവിഎച്ച്എസ്എസ് കണ്ണൂരിനെ (സ്പോർട്സ് ഡിവിഷൻ) പരാജയപ്പെടുത്തിയപ്പോൾ ആൺകുട്ടികളുടെ ഫൈനലിൽ  ഗിരിദീപം ബഥനി കോട്ടയം 15-14ന്  ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്.

വെങ്കല മെഡലിനായുള്ള മത്സരത്തിൽ രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ കാക്കനാട്  15-14 നു സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് ബി ടീം അവരുടെ സി ടീമിനെ 19-12 ന് പരാജയപ്പെടുത്തി .

               പ്രൊവിഡൻസ് എച്ച്. എസ്. എസിന്റെ അക്ഷരയും ഗിരിദീപം ബെഥനിയുടെ അഭിനവ്സുരേഷും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ കളികാർക്കുള്ള പുരസ്കാരവും സ്കെച്ചേഴ്‌സ് ഷൂവും കരസ്ഥമാക്കി.