
സബ് ജൂനി. ദേശീയ ബാസ്‌കറ്റ് : കേരളത്തിന് വെങ്കലം
ഹൈദരാബാദിൽ നടന്ന 49ാമത് സബ് ജൂനിയർ ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. തെലങ്കാനയെ 71-26 എന്ന പോയിന്റിന് തോൽപ്പിച്ചാണ് കേരളം വെങ്കല മെഡൽ കരസ്ഥമാക്കിയത്.
പതിനാലു പോയിന്റ് നേടിയ അക്ഷരയാണ് ടോപ് സ്‌കോറർ. കേരളം ടീം : തേസ് തോബിയാസ് (ക്യാപ്ടൻ), മനീഷ നാൻസി , നിള സാരഥി (ആലപ്പുഴ), തീർത്ഥ പ്രവീൺ, അക്ഷര കെ, ലക്ഷ്മി ടി (കോഴിക്കോട്), ഡെനിയ മെർസ ഡിമൽ, അന്ന മറിയം രതീഷ് (കോട്ടയം), ജുവാന റോയ് (കൊല്ലം), അലീന അൽഫോൺസ ഏഞ്ചൽ (എറണാകുളം), അഭിന.ആർ (കണ്ണൂർ), തേജസ്വനി വി (തൃശൂർ), പരിശീലകൻ: ടിൻസൺ ജോൺ (കൊല്ലം), ടീം മാനേജർ: ലിമിഷബാബു(കൊല്ലം).