കേന്ദ്ര കായിക സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ തിരുവനന്തപുരത്ത്

കേന്ദ്ര കായികസഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ സംസ്ഥാനത്തെ കായിക വികസന പദ്ധതികൾ വിലയിരുത്താനായി തലസ്ഥാനത്തെത്തി. കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ സന്ദർശിച്ച ക്യാമ്പസിലെ പുതിയ മെഡിക്കൽ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്ത മന്ത്രി എസ്. ഗോപിനാഥ്,സജി തോമസ്,ഓമന കുമാരി എന്നിവരെയും ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ നാഷണൽ സെന്റർ ഒഫ് എക്സലൻസിലെ കായികതാരങ്ങളെയും മന്ത്രി ആദരിച്ചു.

എൽ.എൻ.സി.പി.ഇയിൽ കായിക താരങ്ങൾക്ക് ആദരം

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, തായ്‌വാൻ അത്‌ലറ്റിക്സ് ഓപ്പൺ, ലോക പാരാ അത്‌റ്റിക്സ് ഗ്രാൻഡ് പ്രിക്സ് എന്നീ മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ എൽ.എൻ.സി.പിയിലെ  കായികതാരങ്ങളെ ആദരിച്ചു. 
  കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

പുരസ്‌കാര നിറവിൽ എൽ.എൻ.സി.പി.ഇ

ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കാര്യവട്ടത്തിന് (എൽ.എൻ.സി.പി.ഇ) മുംബയ‌്‌ വേൾഡ് എഡ്യൂക്കേഷൻ കോൺഗ്രസ് അവാർഡായ കേരള എഡ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2025 ലഭിച്ചു. വിവിധ മേഖലകളിലെ എൽ.എൻ.സി.പി.ഇയുടെ മികവ് പരിഗണിച്ചാണ് പുരസ്കാരം.

സൺഡേയ്സ് ഓൺ സൈക്കിൾ മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു

സായ് എൽ.എൻ.സി.പി.ഇയുടെ ആഭിമുഖ്യത്തിൽ ഖേലോ ഇന്ത്യ സ്കീമിന്റെ ഫിറ്റ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായ നടന്ന ‘സൺഡേയ്സ് ഓൺസൈക്കിൾ’ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിന് മുന്നിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി ക്ലിഫ് ഹൗസിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നൂറുകണക്കിന് സൈക്ലിസ്റ്റുകൾ സഞ്ചരിച്ചു.

ഇന്ത്യ സ്പോർട്സ് അവാർഡ് എൽ.എൻ.സിപിഇക്ക്

എഫ്‌.ഐ.സി.സി.ഐ ടർഫ് 2024 ഗ്ലോബഅ സ്‌പോർട്‌സ് സമിറ്റിൽ സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മി ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷൻ (LNCPE) സ്വന്തമാക്കി. ന്യൂഡൽഹിയിലെ ഫെഡറേഷൻ ഹൗസിൽ നടന്ന ചടങ്ങിൽ ബഹുമതി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സായ് റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ ഏറ്റുവാങ്ങി . കായിക വിദ്യാഭ്യാസവും ഗവേഷണവും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിലെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം. 

ഫിറ്റ് ഇന്ത്യ സൈക്ലിംഗ്

തിരുവനന്തപുരം സായ് ആർ.സി എൽ.എൻ.സി.പി.ഇ, തിരുവനന്തപുരം സെന്ററിൽ ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ട്യൂസ്ഡേ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഒളിമ്പിക് വെള്ളി മെഡൽ ജേതാവും നിലവിലെ ഇന്ത്യൻ സൈക്ലിംഗ് ടീം പരിശീലകനുമായ കെവിൻ സിറോ, മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു.

ആൾ ഇന്ത്യ ഇന്റർ സായ് റോവിംഗ്: ആലപ്പുഴ സായ് ചാമ്പ്യൻമാർ

പുന്നമടയില്‍ നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ സായ് റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 124 പോയിന്റ് നേടി ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 120 പോയിന്റുമായി ജഗത്പൂര്‍ സായ് രണ്ടാമതും 29 പോയിന്റുമായി ബില്‍സാപൂര്‍ സായ് മൂന്നാമതുമെത്തി. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗത്തിലാണ് മത്സരങ്ങള്‍ നടന്നത്.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ആലപ്പുഴ സായ് കിരീടമണിഞ്ഞു.

ഇന്റർ സായ് കനോയിംഗ് ; ആലപ്പുഴ സായ് ചാമ്പ്യൻമാർ

ഓൾ ഇന്ത്യ ഇന്റർ സായ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സായ് ഓവറോൾ ചാമ്പ്യൻമാരായി. 31 സ്വർണവും 34 വെള്ളിയും 19 വെങ്കലവുമായി 463 പോയിന്റ് നേടിയാണ് ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 462 പോയിന്റുമായി ജഗത്പൂർ സായ് രണ്ടാം സ്ഥാനത്തും 293 പോയിന്റ് നേടി ഭോപാല്‍ സായ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.