ആൾ ഇന്ത്യ ഇന്റർ സായ് റോവിംഗ്: ആലപ്പുഴ സായ് ചാമ്പ്യൻമാർ

പുന്നമടയില്‍ നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ സായ് റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 124 പോയിന്റ് നേടി ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 120 പോയിന്റുമായി ജഗത്പൂര്‍ സായ് രണ്ടാമതും 29 പോയിന്റുമായി ബില്‍സാപൂര്‍ സായ് മൂന്നാമതുമെത്തി. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗത്തിലാണ് മത്സരങ്ങള്‍ നടന്നത്.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ആലപ്പുഴ സായ് കിരീടമണിഞ്ഞു. 4 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി 36 പോയിന്റ് നേടിയാണ് ചാമ്പ്യന്‍മാരായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമായി 40 പോയിന്റ് നേടി ആലപ്പുഴ സായ് ഒന്നാമത് എത്തി .