സൺഡേയ്സ് ഓൺ സൈക്കിൾ മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു

സായ് എൽ.എൻ.സി.പി.ഇയുടെ ആഭിമുഖ്യത്തിൽ ഖേലോ ഇന്ത്യ സ്കീമിന്റെ ഫിറ്റ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായ നടന്ന ‘സൺഡേയ്സ് ഓൺസൈക്കിൾ’ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിന് മുന്നിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി ക്ലിഫ് ഹൗസിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നൂറുകണക്കിന് സൈക്ലിസ്റ്റുകൾ സഞ്ചരിച്ചു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബ് സെക്രട്ടറിയും കേരള ഒളിമ്പിക് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രഘുചന്ദ്രൻ നായർ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ,എൻ.സി.സി മേജർ ആനന്ദ്, ബി.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് വീരേന്ദ്ര കുമാർ,ബി.എസ്.എഫ് അസിസ്റ്റന്റ് കമാൻഡർ ഡോ. വികാസ്, ഇന്ത്യൻ ആർമി ക്യാപ്ടൻ യഷ് വർധൻ, കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.