സംസ്ഥാന സീനിയർ ബാസ്‌ക്കറ്റ്‌ബാൾ: തിരുവനന്തപുരം, എറണാകുളം ജേതാക്കൾ

കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടന്ന 68-ാമത് സീനിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരം പാലക്കാടിനെ 50-43ന് തോല്പിച്ച് കിരീ‌ടം ചൂടി. പുരുഷന്മാരിൽ ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ 70-65ന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി.

യൂത്ത് നാഷണൽ ബാസ്‌കറ്റ് ബാൾ : കേരളത്തിന് വെങ്കലം

കൊത്ത് നാഷണൽ ബാസ്ക്കറ്റ്ബോൾ ൽക്കത്തയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ മഹാ രാഷ്ട്രയെ (83-54) പരാജയപ്പെടുത്തി വെങ്കല മെ ഡൽ കരസ്ഥമാക്കി . ആദ്യ പാദത്തിൽ തന്നെ ക്യാപ്റ്റൻ റോൾ കളിച്ച ദിയ 22 പോയിന്റും 10 റീബൗണ്ടുമായി ടോപ് സ്കോററായി. ആർതിക 20 പോയിന്റും 6 റീബൗണ്ടും നേടി. ലിയ മരിയ 14 പോയിന്റും വൈഗ 11 പോയിന്റും നേടി.

കിഡ്‌സ് ബാസ്‌ക്കറ്റ്‌ ബാൾ : കോഴിക്കോട്, ആലപ്പുഴ ചാമ്പ്യൻസ്

മൂന്നാമത് സംസ്ഥാന കിഡ്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയത്തെ (56-23) തോൽപ്പിച്ചാണ് കോഴിക്കോട് കിരീടം ചൂടിയത്. 22 പോയിന്റുമായി കോഴിക്കോടിന്റെ ഹരിനന്ദ് ടോപ് സ്‌കോററായി.

സബ് ജൂനി. ദേശീയ ബാസ്‌കറ്റ്‌ : കേരളത്തിന് വെങ്കലം

ഹൈദരാബാദിൽ നടന്ന 49ാമത് സബ് ജൂനിയർ ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. തെലങ്കാനയെ 71-26 എന്ന പോയിന്റിന് തോൽപ്പിച്ചാണ് കേരളം വെങ്കല മെഡൽ കരസ്ഥമാക്കിയത്.

ജൂനിയർ ബാസ്കറ്റ് : തൃശൂരിന് ഇരട്ടക്കിരീടം

മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ നടന്ന 49-ാമത് സംസ്ഥാന ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് ഇരട്ടക്കിരീടം. പെൺകുട്ടികളുടെ തൃശൂർ തിരുവനന്തപുരത്തെ 83 -48 പരാജയപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ കോട്ടയത്തെ 85 -59 ന് തോൽപ്പിച്ച് ജേതാക്കളായി.

ത്രീ ഓൺ ത്രീ ദേശീയ ബാസ്കറ്റ് കേരളത്തിന് സ്വർണവും വെള്ളിയും

ദേശീയ അണ്ടർ 23 ത്രീ ഓൺ ത്രീ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ സമാപിച്ചു . വനിതാ വിഭാഗത്തിൽ കേരളം ജേതാക്കളായി സ്വർണമെഡൽ നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ ഫൈനലിൽ തോറ്റ് വെള്ളിയിലൊതുങ്ങി.ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്നാണ് സംഘടിപ്പിച്ചത്.