സായി ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു ഒളിമ്പിക് അസോ. ആസ്ഥാനത്ത്

കേരളത്തിലെ കായിക രംഗത്തിന്റെ നിലവിലെ സ്ഥിതിയെ വിലയിരുത്തുന്നതിനായി സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു കേരള ഒളിമ്പിക് അസോസിയേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെ നിലവിലുള്ള കായിക പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തുകയും, സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്കുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. 

2036 ഒളിമ്പിക്‌സ്: ഇന്ത്യയുടെ ഒരുക്കം, കേരളത്തിൻ്റെ ഭാവി2036 ഒളിമ്പിക്‌സ്: ഇന്ത്യയുടെ ഒരുക്കം, കേരളത്തിൻ്റെ ഭാവി

കായിക കേരളത്തിന് ഊർജം പകർന്ന് ഒളിമ്പിക് ഡേ സെമിനാർ

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷനും മലയാള മനോരമ ദിനപത്രവും മനോരമ ന്യൂസ് ചാനലും സംയുക്തമായി സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ സംസ്ഥാന സ്പോർട്‌സ് സെമിനാർ ജൂൺ 20 വെള്ളി രാവിലെ 10.30 മുതൽ ഒരു മണിവരെ തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്നു. “2036 ഒളിമ്പിക്സ് ഇന്ത്യയുടെ ഒരുക്കം,കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ നടന്ന സെമിനാർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ഡയറക്ടർ ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ശ്രീ. പി. വിഷ്ണുരാജ്

ഒളിമ്പിക് ഓളം, വാനോളം

തലസ്ഥാനത്ത് കാൽ ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഒളിമ്പിക് ഡേ റൺ നടന്നു
എല്ലാ ജില്ലകളിലുമായി ഒളിമ്പിക് ഡേ റണ്ണിൽ പങ്കാളികളായത് രണ്ട് ലക്ഷം പേർ

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസി യേഷൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 23ന് എല്ലാ ജില്ലകളിലും വിപുലമായ ഒളിമ്പി ക് ഡേ റൺ നടന്നു. തിരുവനന്തപുരത്ത് വൈകിട്ട് നാലിന് മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയ ത്തിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ കാൽലക്ഷത്തോളം പേർ അണിനിരന്നു.

ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ച് ഗോൾഫ് യൂണിയൻ സംഘം

ഗോൾഫ് യൂണിയൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ശ്രീ.ബ്രിജീന്ദർ സിംഗും ഓണററി സെക്രട്ടറി സതീഷ് കുമാർ ശർമ്മയും തിരുവനന്തപരത്തെ കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു.  ഗോൾഫ് യൂണിയൻ  ഡയറക്ടറും  ചീഫ്  എക്സിക്യൂട്ടീവ് ഓഫീസറുമായ ബിഭൂതി ഭൂഷൺ ഒപ്പമുണ്ടായിരുന്നു