സായി ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു ഒളിമ്പിക് അസോ. ആസ്ഥാനത്ത്

കേരളത്തിലെ കായിക രംഗത്തിന്റെ നിലവിലെ സ്ഥിതിയെ വിലയിരുത്തുന്നതിനായി സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു കേരള ഒളിമ്പിക് അസോസിയേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെ നിലവിലുള്ള കായിക പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തുകയും, സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്കുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്.എൻ. രഘുചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ കായിക മികവ് ഉയർത്തുന്നതിനും കായികതാരങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധത ഈ ചർച്ചയിൽ ഉറപ്പാക്കി.
കേരള ഒളിമ്പിക് അസോസിയേഷനും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ കൂടുതൽ ശക്തമാക്കുന്ന ഒരു പ്രധാന ചുവടുവെപ്പായാണ് ഈ സന്ദർശനം. തുടർന്ന് കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിലും സന്ദർശനം നടത്തി. നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ഡെപ്യൂട്ടി ഡയറക്ടർ തുടർ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

 

സായി ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു ഒളിമ്പിക് അസോ. ആസ്ഥാനത്ത്

സായി ഡെപ്യൂട്ടി ഡയറക്ടർ ഹിമ ബിന്ദു കേരള സ്പോർട്സ് അസോസിയേഷൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനത്ത്