ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനം
സന്ദർശിച്ച് ഗോൾഫ് യൂണിയൻ സംഘം
ഗോൾഫ് യൂണിയൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ശ്രീ.ബ്രിജീന്ദർ സിംഗും ഓണററി സെക്രട്ടറി സതീഷ് കുമാർ ശർമ്മയും തിരുവനന്തപരത്തെ കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു. ഗോൾഫ് യൂണിയൻ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബിഭൂതി ഭൂഷൺ ഒപ്പമുണ്ടായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ,വൈസ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്റെയും ഗോൾഫ് യൂണിയന്റെയും കർമ്മപദ്ധതികൾ ചർച്ച ചെയ്തശേഷമാണ് സംഘം മടങ്ങിയത്.