സംസ്ഥാന സബ് ജൂനിയർ - കിഡീസ് തായ്കെകൊണ്ടോ

കാസർകോടും കോഴിക്കോടും ജേതാക്കൾ

26-ാമത് സംസ്ഥാന സബ് ജൂനിയർ- കിഡീസ് തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ കാസർകോട് ജില്ലയും കിഡീസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയും ഓവറോൾ ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ 413 പോയിന്റ് നേടിയാണ് കാസർകോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായത്. 186 പോയിന്റ് നേടിയ കണ്ണൂർ ജില്ലയാണ് രണ്ടാമത്. കിഡീസ് വിഭാഗ ത്തിൽ 65 പോയിന്റ് സ്വന്തമാക്കിയാണ് കോഴിക്കോട് ജില്ല ഓവറോൾ കിരീടം നേടിയത്. 186 പോയിന്റ് നേടിയ പാലക്കാട് രണ്ടാമതായി ഫിനിഷ് ചെയ്തു.

ഖേലോ ഇന്ത്യ സൈക്ളിംഗ്, തായ്കൊണ്ടോ : മികവ് കാട്ടി സായ്- എൽ.എൻ.സി.പി.ഇ താരങ്ങൾ

കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇയിൽ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗ് ട്രാക്ക് സൈക്ളിംഗിൽ

എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പരിശീലിക്കുന്ന താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.