ഖേലോ ഇന്ത്യ സൈക്ളിംഗ്, തായ്കൊണ്ടോ : മികവ് കാട്ടി സായ്- എൽ.എൻ.സി.പി.ഇ താരങ്ങൾ

കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇയിൽ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗ് ട്രാക്ക് സൈക്ളിംഗിൽ

എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പരിശീലിക്കുന്ന താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. 15 വീതം സ്വർണവും വെള്ളിയും 13 വെങ്കലവുമായണ് എൻ.ഇ.ഒ.ഇയിലെ താരങ്ങൾ വാരിക്കൂട്ടിയത്. തമിഴ്നാട്ടിലെ ദിണ്ടുഗലിൽ നടന്ന ഖേലോ ഇന്ത്യ തായ്കൊണ്ടോ ലീഗിൽ എൻ.ഇ.ഒ.ഇയിലെ അചൽ,അഗല്യ,മുഗല്യ,പൂജിത എന്നിവർ സ്വർണവും സ്വാതി,കീർത്തന,റൂബി എന്നിവർ വെള്ളിയും വൈഷ്ണവി വെങ്കലവും നേടി.