സംസ്ഥാന സീനിയർ തായ്ക്കൊണ്ടോ : തിരുവനന്തപുരം ഓവറാൾ ചാമ്പ്യൻസ്

 27-ാമത് സംസ്ഥാന സീനിയർ തായ്ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി  തിരുവനന്തപുരം  ജില്ല (199 പോയിന്റ്).  149 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.  

ആൺകുട്ടികളുടെ വിഭാഗത്തിൽ 119 പോയിന്റുമായി തിരുവനന്തപുരം ആധിപത്യം പുലർത്തിയപ്പോൾ 64 പോയിന്റുമായി കാസർകോട് രണ്ടാമതും 52 പോയിന്റുമായി എറണാകുളം മൂന്നാമതുമെത്തി.

പെൺകുട്ടികളിൽ എറണാകുളം (77) ഒന്നാം സ്ഥാനത്തും,  തിരുവനന്തപുരം (64), കാസർഗോഡ് (34) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുമെത്തി. 

    ഡിസംബർ 5,6 തീയതികളിലായി കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻ‍ഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. സംസ്ഥാന തായ്ക്കൊണ്ടോ അസോസിയേഷനും  ഗോപീസ് തായ്ക്കൊണ്ടോ ക്ലബും ചേർന്ന് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂന്നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു.

തായ്ക്കൊണ്ടോ  അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ഡോ. കെ.വാസുകി  ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ മാസ്റ്റേഴ്സിനെയും കഴിഞ്ഞ വർഷത്തെ ദേശീയ മെഡൽ നേടിയ താരങ്ങളെയും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളെയും ആദരിച്ചു.

ഗോപീസ്തായ്ക്കൊണ്ടോ പ്രസിഡന്റ് പി സി ഗോപിനാഥ് , അസോസിയേഷൻ ജനറൽ സെക്രട്ടറി  വി.രതീഷ്, ട്രഷറർ എം. മുഹമ്മദ് അബ്ദുൽ നാസർ, ടി.എഫ്.ഐ എക്സിക്യൂട്ടീവ് അംഗം ബി .അജി, സംഘാടക സമിതി ജനറൽ കണവീനർ എ. മൂസഹാജി,  സംഘാടക സമിതി ചെയർമാൻ ഒ.രാജഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, പി ജ്യോതിഷ്, പി എം ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.