ദേശീയ പഞ്ചഗുസ്തി: 31-ാം വർഷവും കേരളം ചാമ്പ്യന്മാർ

പീപ്പിൾസ് ആം റെസ്‌ലിംഗ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ 31-ാം വർഷത്തിലും കേരളം ചാമ്പ്യന്മാർ. 74 സ്വർണവും 91 വെള്ളിയും 50 വെങ്കലവുമുൾപ്പെടെ 1813 പോയിന്റാണ് കേരളം നേടിയത്. ജൂനിയർ, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യൻമാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. ഡൽഹി മൂന്നാംസ്ഥാനത്താണ്.

സൗത്ത് ഇന്ത്യ റെസ്‌ലിംഗ്

ചെന്നൈയിൽ നടന്ന ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കേരളം തമിഴ്നാടിനോട് 18-19 എന്ന സ്‌കോറിന് പരാജയപ്പെട്ടു.