പീപ്പിൾസ് ആം റെസ്‌ലിംഗ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ 31-ാം വർഷത്തിലും കേരളം ചാമ്പ്യന്മാർ. 74 സ്വർണവും 91 വെള്ളിയും 50 വെങ്കലവുമുൾപ്പെടെ 1813 പോയിന്റാണ് കേരളം നേടിയത്. ജൂനിയർ, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യൻമാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. ഡൽഹി മൂന്നാംസ്ഥാനത്താണ്.