ആസാമിലെ ദിബ്രുഗഡിൽ നടന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമിത്തേ 45 കിലോ വിഭാഗത്തിൽ കല്ലമ്പലം കെ.ടി.സി.ടി കോളേജിലെ ആദ്യ വർഷ ഡിഗ്രി വിദ്യാർത്ഥിനി ഫിദ ഹാജത്ത് വെങ്കലം നേടി .
ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിയുടെ ഏക മെഡലിസ്റ്റാണ്. കഴിഞ്ഞ നാഷണൽ സ്കൂൾ ഗെയിംസിൽ കരാട്ടെയിൽ നാല് മെഡലുകൾ നേടിയിരുന്നു. അധ്യാപകരായ അനീഷ് ജെസ്ന എന്നിവരുടെ മകളാണ്.സഹോദരി ഫെമിദയും കരാട്ടേ താരമാണ്.
കേരള കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന 46-ാമത് സംസ്ഥാന സബ് ജൂനിയർ, സീനിയർ കരാട്ടേ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് കിരീടം. കത്ത, കുമിത്തെ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 113 പോയിന്‌റുകളോടെയാണ് തലസ്ഥാന ജില്ല കിരീടം ചൂടിയത്. 74 പോയിന്റുകളോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 67 പോയിന്റുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.
14 ജില്ലകളിൽ നിന്നായി 1200ഓളം താരങ്ങളാണ് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മേളയിൽ മാറ്റുരച്ചത്
കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും സഹകരിച്ച് നടത്തിയ പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് വിജയകരമായി പര്യവസാനിച്ചു.സംസ്ഥാനത്തുടനീളമുള്ള 3000 ത്തോളം കരാട്ടെ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു.