ആസാമിലെ ദിബ്രുഗഡിൽ നടന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമിത്തേ 45 കിലോ വിഭാഗത്തിൽ കല്ലമ്പലം കെ.ടി.സി.ടി കോളേജിലെ ആദ്യ വർഷ ഡിഗ്രി വിദ്യാർത്ഥിനി ഫിദ ഹാജത്ത് വെങ്കലം നേടി . ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിയുടെ ഏക മെഡലിസ്റ്റാണ്. കഴിഞ്ഞ നാഷണൽ സ്കൂൾ ഗെയിംസിൽ കരാട്ടെയിൽ നാല് മെഡലുകൾ നേടിയിരുന്നു. അധ്യാപകരായ അനീഷ് ജെസ്ന എന്നിവരുടെ മകളാണ്.സഹോദരി ഫെമിദയും കരാട്ടേ താരമാണ്.