കൊല്ലം പുത്തൻകുളം ഇസ്‌യാൻ സ്പോർട്സ് സിറ്റിയിൽ നടന്ന അണ്ടർ 18 സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി കാസർഗോഡും ജേതാക്കളായി.കേരള സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മിറ്റി യും പുത്തൻകുളം ചാണക്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് ജി എസ് ജയലാൽ എം.എൽ.എ ഉൽഘാടനം ചെയ്തു
എറണാകുളം: പൂക്കാട്ടുപടി കെ.എം.ഇ.എ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടും പാലക്കാടും ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടിനെ 39-30ന് തോല്‍പ്പിച്ചാണ് പാലക്കാട് ചാമ്പ്യന്‍മാരായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ നീതു മികച്ച റൈഡറും ഷാലു ദേവദാസ് മികച്ച പ്രതിരോധ താരവുമായി. പാലക്കാട് ജില്ലയുടെ ആരതി മികച്ച ഓള്‍ റൗണ്ടറായി.