സംസ്ഥാന കബഡി : കാസർകോടും കോഴിക്കോടും ജേതാക്കൾ

കൊല്ലം പുത്തൻകുളം ഇസ്‌യാൻ സ്പോർട്സ് സിറ്റിയിൽ നടന്ന അണ്ടർ 18 സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി കാസർഗോഡും ജേതാക്കളായി.കേരള സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മിറ്റി യും പുത്തൻകുളം ചാണക്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് ജി എസ് ജയലാൽ എം.എൽ.എ ഉൽഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സനിത രാജീവ്‌ അധ്യക്ഷ ആയിരുന്നു. വിജയികൾക്ക് മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി. ജയപ്രകാശ് സമ്മാനങ്ങൾ നൽകി.