സംസ്ഥാന ജൂനിയര്‍ കബഡി: കാസര്‍കോടും പാലക്കാടും ചാമ്പ്യന്‍മാര്‍
എറണാകുളം: പൂക്കാട്ടുപടി കെ.എം.ഇ.എ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടും പാലക്കാടും ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടിനെ 39-30ന് തോല്‍പ്പിച്ചാണ് പാലക്കാട് ചാമ്പ്യന്‍മാരായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ നീതു മികച്ച റൈഡറും ഷാലു ദേവദാസ് മികച്ച പ്രതിരോധ താരവുമായി. പാലക്കാട് ജില്ലയുടെ ആരതി മികച്ച ഓള്‍ റൗണ്ടറായി.
ആണ്‍കുട്ടികളുടെ ഫൈനലില്‍ മലപ്പുറത്തെ 32-09 ന് പരാജയപ്പെടുത്തിയാണ് കാസര്‍കോട് കിരീടം നേടിയത്. സെമിയില്‍ ഏകപക്ഷീയമായി പാലക്കാടിനെ തോല്‍പ്പിച്ചാണ് കാസര്‍ഗോഡ് ഫൈനലിലെത്തിയത്. കോഴിക്കോടിനെ ഒരു പോയിന്റിന് അട്ടിമറിച്ചായിരുന്നു മലപ്പുറത്തിന്റെ ഫൈനല്‍ പ്രവേശനം. കാസര്‍കോടിന്റെ സുബിന്‍ മികച്ച റൈഡറും നിവേദ് മികച്ച പ്രതിരോധ താരവുമായി. മലപ്പുറത്തിന്റെ നിതിന്‍ ഓള്‍ റൗണ്ടറും കോഴിക്കോടിന്റെ അഭിജിത്ത് എമര്‍ജിംഗ് താരവുമായി.












































































