അറുപതാമത് ഓൾ കേരള ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് തലശ്ശേരി സായി സെന്ററിൽ ജൂലൈ 4, 5 തീയതികളിൽ നടന്നു. ആദ്യദിവസം ട്രാംബോളിൻ, ടംമ്പ്ലിംഗ്, റിബമിക് & ആക്രോബാറ്റിക് ജിംനാസ്റ്റിക്സ് എന്നീ ഇനങ്ങളും, രണ്ടാം ദിനം എയ്റോബിക് & ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് മത്സരങ്ങളും നടന്നു. 11 ജില്ലകളിൽ നിന്നും 180 ഓളം പേർ പങ്കെടുത്തു. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ട്രംപോളിൻ, ടംമ്പ്ലിംഗ്, എയ്റോബിക് ജിംനാസ്റ്റിക്സ് വിഭാഗങ്ങളിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. റിഥമിക് ജിംനാസ്റ്റിക്സിൽ എറണാകുളം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
മഹാരാഷ്ട്രയിൽ നടന്ന ദേശീയ സീനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വർഷ ആനന്ദ് നായർക്ക് വെങ്കലം. ബാലൻസ് ബീമിലാണ് വർഷ 10.533 പോയിന്റ് നേടി മൂന്നാമതെത്തിയത്. വർഷയുടെ സീനിയർ തലത്തിലെ ആദ്യ ദേശീയ മെഡലാണിത്. അരുൺകുമാർ ജയനാണ് വർഷയുടെ പരിശീലകൻ.
16കാരിയായ വർഷ തിരുവനന്തപുരം മരുതൻകുഴി സ്വദേശികളായ ആനന്ദ് നായരുടെയും അനിതാ നായരുടെയും മകളാണ്.
ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അറുപതാമത് കേരള സ്റ്റേറ്റ് ആർട്ടിസ്റ്റിക് മെൻ ആൻഡ് വുമൺ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം വട്ടിയൂർക്കാവ് ഡി.ജെ സ്പോർട്സ് ക്ലബ്ബിൽ നടന്നു . വിവിധ ജില്ലകളിൽ നിന്നും എത്തിയ കായിക താരങ്ങളെ ജനറൽ സെക്രട്ടറി ജിത്തു വി.എസ് സ്വാഗതം ചെയ്തു . ട്രഷറർ അശോകൻ.കെ, വൈസ് പ്രസിഡന്റ് ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറി ഡോ. പ്രവീൺ കുമാർ ടി കെ (കോമ്പറ്റിഷൻ ഡയറക്ടർ), ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ സീനിയർ അംഗങ്ങളായ രാജേന്ദ്രൻ, ലോറൻസ്, സതീശൻ എന്നിവരും പങ്കെടുത്തു. മത്സരത്തിൽ ട്രിവാൻഡ്രം ടീം ചാമ്പ്യൻമാർ ആയി, പൂനയിൽ വെച്ച് നടക്കുന്ന നാഷണൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ ഒബ്സർവർ അനിൽ എ.ജോൺസണിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു.
സൂറത്തിൽ നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മെഡൽവേട്ട. മൂന്ന് സ്വർണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയർ വനിതകളുടെ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെള്ളി നേടി. സീനിയർ പുരുഷന്മാരുടെ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ സ്റ്റിൽ റിംഗ്സ് വിഭാഗത്തിൽ സ്വാതിഷ് കെ.പി. വെങ്കലം നേടി.
59-ാമത് സംസ്ഥാന സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. ആര്‍ട്ടിസ്റ്റിക്സ്, റിഥമിക്, ട്രാംപോളിന്‍, ടാമ്പ്‌ളിംഗ്, അക്രോബാറ്റിക്സ് ഇനങ്ങളില്‍ നിന്ന് 47 സ്വര്‍ണവും 48 വെള്ളിയും 38 വെങ്കലവുമായി 826 പോയിന്റ് നേടിയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. 17 സ്വര്‍ണവും 11 വെള്ളിയും 6 വെങ്കലവും സ്വന്തമാക്കി 243 പോയിന്റ് നേടിയ കണ്ണൂര്‍ ജില്ല രണ്ടാമതെത്തി. 162 പോയിന്റ് നേടിയ എറണാകുളമാണ് മൂന്നാമത്.