സ്റ്റേറ്റ് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് തലശേരിയിൽ നടന്നു

അറുപതാമത് ഓൾ കേരള ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് തലശ്ശേരി സായി സെന്ററിൽ ജൂലൈ 4, 5 തീയതികളിൽ നടന്നു. ആദ്യദിവസം ട്രാംബോളിൻ, ടംമ്പ്ലിംഗ്, റിബമിക് & ആക്രോബാറ്റിക് ജിംനാസ്റ്റിക്സ് എന്നീ ഇനങ്ങളും, രണ്ടാം ദിനം എയ്റോബിക് & ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് മത്സരങ്ങളും നടന്നു. 11 ജില്ലകളിൽ നിന്നും 180 ഓളം പേർ പങ്കെടുത്തു. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ട്രംപോളിൻ, ടംമ്പ്ലിംഗ്, എയ്റോബിക് ജിംനാസ്റ്റിക്സ് വിഭാഗങ്ങളിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. റിഥമിക് ജിംനാസ്റ്റിക്സിൽ എറണാകുളം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അക്രോബാറ്റിക്സിൽ കോഴിക്കോടിനാണ് ചാമ്പ്യൻഷിപ്പ് .
സായി ഹെഡ് കോച്ച് ആയി റിട്ടയർ ചെയ്ത എലോറ മംഗളക്ക് മികച്ച സേവനത്തിന് ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ ഭാരവാഹികളും, കേരള സ്പോർട്സ് കൗൺസിൽ ഒബ്സെർവർ ആയ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, കണ്ണൂർ ജില്ലാ ജിംനാസ്റ്റിക്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.