കാഞ്ഞങ്ങാട്ട് മാർഷ്യൽ ആർട്സ് ഫെസ്റ്റിവൽ

കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ട് മാർഷ്യൽ ആർട്സ് ഫെസ്റ്റിവൽ നടന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നഗരസഭാ ചെയർമാൻ വി.വി രമേശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ണലകളിൽ നിന്ന് നൂറുകണക്കിന് കായിക താരങ്ങളാണ് പങ്കെടുക്കാനെത്തിയത്. വുഷു,കളരിപ്പയറ്റ്, ജൂഡോ, ആം റെസ്‌ലിംഗ്, ബോക്സിംഗ്, തായ്ക്കൊണ്ടോ തുടങ്ങിയ ഇനങ്ങളിലായാണ് നാലു ദിവസത്തെ മാർഷ്യൽ ആർട്സ് ഫെസ്റ്റിവൽ.

എറണാകുളം ജില്ലാ സമ്മർക്യാമ്പ്

എറണാകുളം ജില്ല ഒളിമ്പിക് അസോസിയേന്റെ ആഭിമുഖ്യത്തിൽ ഒന്നിച്ച് കളിക്കാം….. ഒന്നിച്ച് വളരാം….. എന്ന ടാഗ് ലൈനോടെ ജില്ലാതല സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഴങ്ങനാട് ഒളിമ്പ്യൻ ശ്രീജേഷ് സ്പോർട്സ് അക്കാദമിയിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡെന്നി തോമസ് നിർവഹിച്ചു. ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, റോളർ സ്കേറ്റിംഗ്, കരാട്ടെ, വുഷു, ആർച്ചറി എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്.

കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന് പുതിയ ഓഫീസ്

 കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പ്രവർത്തനം ഇനി മുതൽ കൂടുതൽ ക്രിയാത്മകമാകും. ഇതിനായി ഒരുക്കിയ ഓഫീസ് സൗകര്യം പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ സജ്ജമാക്കിയ ഓഫീസ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാസർകോട് ജില്ലാ ഒളിമ്പിക്  അസോസിയേഷൻ ഭാരവാഹികളും കായികരംഗത്തെ പ്രമുഖരും പങ്കെടുത്തു.

കോഴിക്കോട് ജില്ലാ ഒളിമ്പിക് ഭവൻ ഉദ്ഘാടനം നടന്നു

 കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗവും ഒളിമ്പിക് ഭവൻ ഉദ്ഘാടനവും നടന്നു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.ടി ജോസഫ് അദ്ധ്യക്ഷനായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ മുഖ്യാതിഥിയായി.

തൃശൂരിൽ ജില്ലാ ഒളിമ്പിക് ഭവൻ

തൃശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ  പുതിയ ജില്ലാ ഓഫീസായ ‘ഒളിമ്പിക്ഭവൻ” തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള അക്വാട്ടിക് കോംപ്ലക്സിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോഫി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, വിക്ടർ മഞ്ഞില, അർജുന അവാർഡ് ജേതാവ് ടി.വി. പോളി, പി. മോഹൻദാസ്, ഇഗ്നിമാത്യു, ജോയ് വർഗ്ഗീസ്, സ്റ്റാലിൻ റാഫേൽ, ബേബി പൗലോസ്, ടി.ടി. ജെയിംസ്, രാജേന്ദ്രൻ നായർ, അഖിൽ അനിരുദ്ധൻ, കെ.എൽ.മഹേഷ്, വിനോദ് .വി.സി.,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ ചുമതലയേറ്റു

എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ 2025-2029 വർഷ കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.  ആഗസ്റ്റ്  25ന് എറണാകുളം രവിപുരം മെഴ്സി ഹോട്ടലിൽ നടന്ന ജില്ലാ  അസോസിയേഷൻ ജനറൽ  കൗൺസിൽ യോഗത്തിൽ  കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്  വി.സുനിൽകുമാറിന്റെ  സാന്നിദ്ധ്യത്തിലാണ് ഭാരവാഹികൾ സ്ഥാനമേറ്റത്. 

തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. കെ.എസ് ബാലഗോപാൽ (പ്രസിഡന്റ്) ,വിജുവർമ്മ (സെക്രട്ടറി).എസ്. ഗണേഷ് കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട കെ.എസ് ബാലഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, സുധീഷ് കുമാർവിദ്യാധരൻ പിള്ള എന്നിവർ പങ്കെടുത്തു.