കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ട് മാർഷ്യൽ ആർട്സ് ഫെസ്റ്റിവൽ നടന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നഗരസഭാ ചെയർമാൻ വി.വി രമേശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ണലകളിൽ നിന്ന് നൂറുകണക്കിന് കായിക താരങ്ങളാണ് പങ്കെടുക്കാനെത്തിയത്. വുഷു,കളരിപ്പയറ്റ്, ജൂഡോ, ആം റെസ്‌ലിംഗ്, ബോക്സിംഗ്, തായ്ക്കൊണ്ടോ തുടങ്ങിയ ഇനങ്ങളിലായാണ് നാലു ദിവസത്തെ മാർഷ്യൽ ആർട്സ് ഫെസ്റ്റിവൽ.