തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. കെ.എസ് ബാലഗോപാൽ (പ്രസിഡന്റ്) ,വിജുവർമ്മ (സെക്രട്ടറി).എസ്. ഗണേഷ് കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട കെ.എസ് ബാലഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, സുധീഷ് കുമാർവിദ്യാധരൻ പിള്ള എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട ജില്ല ഒളിമ്പിക് അസോസിയേഷന്റെ ജനറൽ കൗൺസിൽ മീറ്റിംഗും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പത്തനംതിട്ട വൈ.എം.സി ഹാളിൽ നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രകാശ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്ന കുമാർ. ജില്ലാ ഒളിമ്പിക് വൈസ് പ്രസിഡന്റ് മാരായ റെജിനോൾഡ് വർഗീസ്, തോമസ് മാത്യു. മാത്യൂസ് കെ ജേക്കബ്. എബ്രഹാം ജോസഫ്, ബിനു രാജ്. കടമ്മനിട്ട കരുണാകരൻ. എസ് ചന്ദ്രൻ. ജോയ് പൗലോസ്. എന്നിവർ പ്രസംഗിച്ചു.