സൗത്ത് സോൺ യൂണി. വനിതാ ഖോ ഖോ കിരീടം കാലിക്കറ്റിന്

സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്‌സിറ്റി വനിതാ ഖോ ഖോ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സർവകലാശാല. അവസാന ലീഗ് റൗണ്ടിൽ തോൽവികളൊന്നും വഴങ്ങാതെ ഒമ്പത് പോയിന്റുമായിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. മാണ്ഡ്യാ യൂണിയവേഴ്‌സിറ്റി രണ്ടാം സ്ഥാനം നേടി. മാംഗ്‌ളൂർ യൂണിവേഴ്‌സിറ്റിയും മൈസൂർ യൂണിവേഴ്‌സിറ്റിയും മൂന്നും നാലാം സ്ഥാനങ്ങളിലെത്തി.

സൗത്ത് സോൺ ഇന്റർ യൂണി. : വനിതാ ഫുട്‌ബാളിൽ കാലിക്കറ്റ്

അളഗപ്പ സർവകലാശാലയിൽ നടന്ന സൗത്ത് സോൺ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് കിരീടം. സൗത്ത് സോൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ നാല് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് പോയിന്റ് നേടിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാമത്തെത്തിയത്. ചരിത്രത്തിൽ ആദ്യമായിയാണ് കാലിക്കറ്റ് വനിതാ ടീം ദക്ഷിണ മേഖല ജേതാക്കളാകുന്നത്. ഫാറൂഖ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം തലവൻ ഡോ. ഇർഷാദ് ഹസനാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ജസീല ഇളയിടത്ത് സഹപരിശീലക.