കലിക്കറ്റ് യൂണി.അത്‌ലറ്റിക്സ് : സെന്റ് തോമസ് ജേതാക്കൾ

കലിക്കറ്റ് സർവകലാശാല ഇന്റർ കോളീജിയറ്റ് കായിക മേളയിൽ പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിന് ഹാട്രിക്ക് കിരീടം . 89 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളേജ് പുരുഷ വിഭാഗം ഓവറോൾ ചാമ്പ്യൻ പട്ടം നിലനിറുത്തിയത്. 12 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലുമായാണ് നേട്ടം. 56 പോയിന്റ് നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമാണ് ക്രൈസ്റ്റിന്റെ നേട്ടം. 16 പോയിന്റുമായി ദേവഗിരി സെന്റ് ജോഫ്‌സ് കോളേജാണ് മൂന്നാം സ്ഥാനത്ത്. രണ്ട് വീതം സ്വർണവും വെങ്കലവും ഒരു വെള്ളിയുമാണ് സെന്റ് ജോസഫ്‌സിന്റെ മെഡൽ നേട്ടം.