കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പാലക്കാട് ജില്ല കിരീടം ചൂടി. 20 സ്വർണം, 12 വെള്ളി, 14 വെങ്കലം എന്നിവ സ്വന്തമാക്കി 340 പോയിന്റോടെയാണ് പാലക്കാട് ഒന്നാമതെത്തിയത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ 258.25 പോയിന്റ് നേടിയ തിരുവനന്തപുരം 11 സ്വർണം, 12 വെള്ളി, 13 വെങ്കലം എന്നിവയോടെ റണ്ണറപ്പായി. ആതിഥേയരായ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. 14 സ്വർണം, 11 വെള്ളി, 13 വെങ്കലം എന്നിവയിലൂടെ 257 പോയിന്റുമായാണ് മലപ്പുറം മൂന്നാമതെത്തിയത്. 208. 75 പോയിന്റ് നേടിയ എറണാകുളത്തിനാണ് നാലാംസ്ഥാനം.