മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് : കേരളം റണ്ണേഴ്‌സപ്പ്
തിരുവനന്തപുരത്ത് നടന്ന മാസ്റ്
മാസ്റ്റേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ഡേവിഡ് പ്രേംനാഥ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മാസ്റ്റേഴ്സ് സ്റ്റേറ്റ് പ്രസിഡന്റ് എം.എസ് ജോസഫ്, സെക്രട്ടറി ചന്ദ്രബാബു, കൺവീനർ അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3000ത്തോളം അത്‌ലറ്റുകൾ പങ്കെടുത്തു. സമാപന ചടങ്ങ് മുൻ കായകമന്ത്രിയും മുൻ സ്പീക്കറുമായ എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ധരം വീർ ധില്ലൻ അദ്ധ്യക്ഷത വഹിച്ചു. തിിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എ. സമ്പത്ത്, വേൾഡ് പ്രസിഡന്റ് സ്റ്റാൻ പെർക്കിൻസ്,ദേശീയ സെക്രട്ടറി ഡേവിഡ് പ്രേംനാഥ്, എന്നിവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എം.എസ് ജോസഫ്, സെക്രട്ടറി ചന്ദ്ര ബാബു, കൺവീനർ അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, ഡോ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.