ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മേയ് 31 മുതൽ ജൂൺ നാലുവരെ നടന്നു. പുരുഷ സിംഗിൾസിൽ മൈക്കേൽ എസ്.വർഗീസിനെ തോൽപ്പിച്ച് അർജുൻ ഷൈൻ ജേതാവായി. വനിതാ സിംഗിൾസിൽ റിയാ കുര്യനാണ് ജേതാവ്. നീരജ ബി.എം റണ്ണർഅപ്പായി. പുരുഷ ഡബിൾസിൽ ശ്യാം പ്രസാദ് -വിഷ്ണു രാജേന്ദ്രൻ സഖ്യവും വനിതാ ഡബിൾസിൽ ഷിമിയോൺ- ശ്വേത സഖ്യവും ജേതാക്കളായി. മിക്സഡ് ഡബിൾസിൽ ശ്യാം പ്രസാദ് – മീനാക്ഷി സഖ്യത്തിനാണ് കിരീ‌ടം.

ജൂനിയർ വിഭാഗത്തിൽ ആദിദേവ് അജി,കാശ്‌വി നമ്പ്യാർ,അശ്വജിത്ത് ജയകുമാർ,നിവേദ്യ അജി,മിൽഖ ഷിനോയ്,ഹസ്ന ഫാത്തിമ സജീർ,ഓംകാർ,സഞ്ജന നകുലൻ,വിവേക് ജി.നായർ,റിയ കുര്യൻ,അഭിഷേക് എച്ച്.നായർ,ശ്വേത.എസ് എന്നിവർ വിവിധ കാറ്റഗറികളിലായി ജേതാക്കളായി.

സമാപനച്ചടങ്ങ് എ.ഡി.ജി.പി വെങ്കടേഷ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കെ.ബി.എസ്.എ പ്രസിഡന്റ് അനിൽ അമ്പലക്കര,ടി.ഡി.ബി.എസ്.എ പ്രസിഡന്റ് എം.പി സാജു,സെക്രട്ടറി മധു.എസ്,കൗൺസിലർ സുലോചനൻ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഇൻ ചാർജ് നിസാർ, ഒബ്സർവർ കൃഷ്ണകുമാർ, കെ.ടി കോശി,പി.വി സുരേഷ് കുമാർ, ഷജീർ,അരുൺ, രാജേഷ് പി.ആർ, ഷോബൽ നെൽസൺ, ഡോ.ഫൈൻ സി.ദത്തൻ,അർജുൻ എം എന്നിവർ സമാപച്ചടങ്ങിൽ പങ്കെടുത്തു.