പിരപ്പൻകോട് രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ , സബ്‌ജൂനിയർ അക്വാട്ടിക്ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ജേതാക്കളായി. കേരള അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ എറണാകുളവും സബ്‌ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരവും ഓവറോൾ കിരീടം സ്വന്തമാക്കി.
കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച 72-മത് സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മെയ് 30,31 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് പൂളിൽ നടന്നു. സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് 300 ൽ പരം പരുഷന്മാരും, സ്ത്രീകളും നീന്തൽ- വാട്ടർപോളോ മത്സരങ്ങളിൽ പങ്കെടുത്തു. നീന്തലിൽ 5 സംസ്ഥാന റെക്കോർഡുകൾ ചമ്പിൻഷിപ്പിൽ സൃഷ്ടിക്കപ്പെട്ടു.
ശ്രീലങ്കയിൽ മെയ് 7 മുതൽ 11 വരെ നടന്ന 21വയസ്സിന് താഴേ പ്രായമുള്ള പുരുഷന്മാരുടെയും, വനിതകളുടെയും ഇൻഡോ – ശ്രീലങ്ക ഉഭയകക്ഷി വാട്ടർപോളോ മത്സരത്തിൽ പങ്കെടുത്ത പുരുഷ-വനിതാ ടീമുകൾ സീരീസ് വിജയികളായി. ഇരു ടീമുകളും ശ്രീലങ്കൻ ടീമിനെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുത്തിയാണ് സീരീസ് കരസ്ഥമാക്കിയത്.
ഒക്ടോബറിൽ അഹമ്മദാബാദിൽ നടക്കുന്ന 11-മത് ഏഷ്യൻ നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ പുരുഷ – വനിതാ വാട്ടർപോളോ ടീമിന്റെ പ്രാഥമിക പരിശീലന ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് ഏഴുവീതം പുരുഷ -വനിതാ താരങ്ങളെ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു.അപ്പു. എൻ. എസ് ,അനീഷ് ബാബു , അമൽ കുമാർ, ജിത്തു എസ്. പി , പ്രവീൺ , രോഹിത്.
77 -ാമത് ദേശീയ അക്വാട്ടിക് വാ -ട്ടർപോളോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം കേരളത്തി ന്. സൂപ്പർ ലീഗ് ഫൈനലിൽ കേരളം കരുത്തരായ ബംഗാളിനെ തോൽപ്പിച്ചു. ആറിനെതിരെ പതിനാല് ഗോളുകൾക്കാ യിരുന്നു കേരളത്തിൻ്റെ ജയം. കേരളത്തി ന്റെ കൃപയാണ് മത്സരത്തിലെ താരം. എല്ലാം മത്സരങ്ങളും വിജയിച്ച് തോൽവി അറിയാതെയാണ് കേരളത്തിൻ്റെ കിരീട നേട്ടം. പുരുഷ വിഭാഗത്തിൽ സർവീസ സിനാണ് കിരീടം.റെയിൽവേസിനെതിരെ എട്ടിനെതിരെ 12 ഗോളുകൾക്കായിരുന്നു സർവീസസിൻ്റെ ജയം. സർവീസസിൽ എട്ടും റെയിൽവേസിൽ അഞ്ചും മലയാ ളി താരങ്ങളുണ്ട്…