ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ വാട്ടർപോളോയിൽ ഹാട്രിക് സ്വർണം നേടി കേരളത്തിന്റെ പെൺകുട്ടികൾ. ഫൈനലിൽ 14-8ന് കർണ്ണാടകയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിലും കേരളത്തിനായിരുന്നു സ്വർണം.
ആൺകുട്ടികൾ 15-10ന് കർണ്ണാടകയെ തന്നെ പരാജയപ്പെടുത്തി വെങ്കല മെഡൽ കരസ്ഥമാക്കി. കഴിഞ്ഞ വർഷം ആൺകുട്ടികൾക്ക് വെള്ളി മെഡൽ നേടാനായിരുന്നു.