ഇന്ത്യൻ വാട്ടർപോളോ ക്യാമ്പിൽ 8 കേരള താരങ്ങൾ

സെപ്റ്റംബർ 26 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന 11-ാമത് ഏഷ്യൻ അക്വാട്ടിക് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പുരുഷ – വനിതാ വാട്ടർപോളോ ടീമിന്റെ പരിശീലന ക്യാമ്പിൽ കേരളത്തിൽ നിന്നും 8 കളിക്കാരെ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു. ടീമിന്റെ പരിശീലനം ഓഗസ്റ്റ് 31 മുതൽ അഹമ്മദാബാദിൽ ആരംഭിച്ചു.

പുരുഷ വിഭാഗത്തിൽ ഷിബിലാൽ. എസ്. എസ് ,അപ്പു. എൻ. എസ് എന്നിവരെയും വനിതാ വിഭാഗത്തിൽ വിദ്യാലക്ഷ്മി,
കൃപ. ആർ. ആർ,വർഷ , സാഫാ സക്കിർ, മധുരിമ,ഭദ്ര സുദേവൻ എന്നിവരേയുമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്.

മലയാളിയായ വിനായകനാണ് വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ.