സംസ്ഥാന സബ് ജൂനിയര്‍ വുഷു : കോഴിക്കോട് ജില്ല ചാമ്പ്യന്മാര്
കോഴിക്കോട് വി.കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 24-ാമത് സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. സാന്ത, തൗലൂ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. 319 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. 119 പോയിന്റുമായി മലപ്പുറം രണ്ടാമതും 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമെത്തി. സാന്താ വിഭാഗത്തില്‍ 96 പോയിന്റ് നേടി കോഴിക്കോട് ചാമ്പ്യന്മാരായി , തൗലൂ വിഭാഗത്തില്‍ 223 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ല ചാമ്പ്യന്മാരായത്.