ഖേലോ ഇന്ത്യ വുമണ്‍സ് റഗ്ബി

തിരുവനന്തപുരം: ഖേലോ ഇന്ത്യ വിമെന്‍ റഗ്ബി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ മത്സരങ്ങള്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടന്നു. സീനിയര്‍ ഫൈനലില്‍ എതിരില്ലാത്ത 15 ഗോളിന് കേരള വൂള്‍ഫ്പാക്കിനെ തോല്‍പ്പിച്ച് ആസ്ട്രാ റഗ്ബി ക്ലബ് ചാമ്പ്യന്‍മാരായി. കൊല്ലത്തെ 10-0ത്തിന് പരാജയപ്പെടുത്തി ആലപ്പി റഗ്ബി ക്ലബ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

സീനിയർ റഗ്ബി : മലപ്പുറവും തൃശൂരും ജേതാക്കൾ

നീലേശ്വരത്തു വച്ച് നടന്ന സംസ്ഥാന സീനിയർ പുരുഷ വനിതാ റഗ്ബി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും തൃശൂരും ജേതാക്കൾ. പുരുഷവിഭാഗത്തിൽ മലപ്പുറം കിരീടം ഉയർത്തിയപ്പോൾ, കോഴിക്കോടും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ തൃശൂരിന് പിന്നിലായി തിരുവനന്തപുരം രണ്ടാമതും മലപ്പുറം മൂന്നാമതും എത്തി.