മനുഷ്യരാശിയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാനമ്യേറിയതായിരുന്നു ചക്രങ്ങളുടെ കണ്ടുപിടുത്തം. ചക്രങ്ങളുടെ ചലനങ്ങളെ വരുതിയിൽ നിറുത്തുന്ന കായിക മേഖലയാണ് റോളർ സ്കേറ്റിംഗ്. ചക്രങ്ങളിലേറിയുള്ള ചലനവേഗത്തിന്റേയും മെയ് വഴക്കത്തിന്റേയും കലയാണ് റോളർ സ്കേറ്റിംഗ്. അടുത്തിടെ ചൈനയിൽ നടന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം ഈ കായിക ഇനത്തെ വീണ്ടും വാർത്തകളിലെത്തിച്ചു. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് രാജ്യത്ത് ഈ കായിക ഇനത്തിന്റെ സംഘടനാശക്തി.
ദക്ഷിണകൊറിയയിലെ ജെച്ചിയോണി