ദക്ഷിണകൊറിയയിലെ ജെച്ചിയോണിൽ നടന്ന ഏഷ്യൻ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി മെഡൽ നേടി കേരള താരങ്ങൾ. പാലക്കാട് സ്വദേശി അനിരുദ്ധൻ വി. ജൂനിയർ സ്പീഡ് വിഭാഗം 1000 മീറ്റർ റേസിൽ വെങ്കലം നേടി. എറണാകുളം സ്വദേശിനി വനിതാ സീനിയർ റിലേയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു . പത്തനംതിട്ട സ്വദേശികളായ ജൂബിൻ ജെയിംസ്,ആഞ്ജലീന ഗ്ളോറി ജോർജ്, ഹരിദത്ത്. എലൈൻ സിറിൽ എന്നിവർ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.
മുൻ ഇന്റർനാഷണൽ സ്പീഡ് സ്കേറ്റിംഗ് റഫറിയും കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെയും റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടേയും മുൻ ജനറൽ സെക്രട്ടറിയുമായ സി.പ്രേം സെബാസ്റ്റ്യനാണ് ജെച്ചിയോണിൽ ഇന്ത്യൻ സംഘത്തിന്റെ മാനേജരായിരുന്നത്.