സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ അസ്മിത പെൻകാക്ക് സിലാട്ട് സൗത്ത്സോൺ വിമൻസ് ലീഗ് ആലപ്പുഴ കണിച്ചുകുളങ്ങര സർവീസ് കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്നു. ദക്ഷിണേന്ത്യയിലെ എട്ട് സംസ്ഥാന ങ്ങളിൽ നിന്നായി അറുന്നൂറ്റി അൻപതു പെൺകുട്ടികൾ പങ്കെടുത്തു. തിരുവനന്തപുരം സായ് റീജിയണൽ സെന്റർ ഡയറക്ടർ ശരത്ചന്ദ്ര യാദവ്, ആലപ്പുഴ,സായ് നാഷണൽ സെന്റർ ഒഫ് എക്സലൻസ് അസിസ്റ്റന്റ് ഡയറക്ടർ രജത്ശ ർമ്മ, എൻ.ഇ.ഒ.സി കോച്ച് പൃഥ്വിരാജ് ഷിൻഡേ, ഇന്ത്യൻ പെൻകാക്ക് സിലാട്ട് ഫെഡറേഷൻ സെക്രട്ടറി താരിഖ്, പെൻകാക്ക് സിലാട്ട് അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എസ്.കെ. ഷാജ്, മറ്റ് ഏഴ് സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസമായി നടന്ന മത്സരങ്ങളിൽ കേരള ടീം ഓവറാൾ ചാമ്പ്യന്മാരായി. തമിഴ്നാട് ഫസ്റ്റ് റണ്ണർ അപ്പും പോണ്ടിച്ചേരി സെക്കന്റ് റണ്ണർ അപ്പുമായി. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സനൽ,മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സരള എന്നിവർ മുഖ്യാതിഥികളായി.