ഉസ്ബെക്കിസ്ഥാനിൽ നടന്ന 18-ാമത് താഷ്കെന്റ് ഓപ്പൺ ചെസ് കിരീടം സ്വന്തമാക്കി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. അവസാന റൗണ്ടിൽ ഗ്രാൻഡ് മാസ്റ്റർ ഷംസിദീൻ വോക്കിദോവിനെ സമനിലയിൽ തളച്ചാണ് നിഹാൽ കിരീടത്തിലെത്തിയത്.കഴിഞ്ഞ നവംബറിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന പ്രസിഡന്റ് കപ്പിലും നിഹാൽ കിരീടം നേടിയിരുന്നു. തൃശൂർ സ്വദേശിയാണ് നിഹാൽ.താഷക്കെന്റ് ഓപ്പണിൽ മറ്റൊരു ഇന്ത്യൻ താരം അഭിമന്യു പുരാനിക്ക് മൂന്നാമതെത്തി.മറ്റൊരു മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണൻ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.