കബ‍ഡിയിൽ കാസർകോട് ജേതാക്കൾ

കേരള സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജെ.കെ കബ‍ഡി അക്കാഡമിയിൽ നടന്ന 72-ാമത്  സംസ്ഥാന സീനിയർ പുരുഷ കബ‍ഡി ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി കാസർകോട്. കരുത്തരായ കണ്ണൂരിനെ ഫൈനലിൽ തോൽപ്പിച്ചാണ്  കാസർകോട് ജേതാക്കളായത്.  20 നെതിരെ 23 പോയിന്റുകൾക്കാണ് ജയം.  
പ്രാഥമിക റൗണ്ടിന് ശേഷം നടന്ന ക്വാളിഫയർ മത്സരങ്ങളിൽ നിന്നും ജയിച്ചെത്തിയ കൊല്ലം, കാസർകോട്, കണ്ണൂർ, മലപ്പുറം എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടിയത്.  ആദ്യ സെമിയിൽ കൊല്ലം ജില്ലയെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 24 നെതിരെ 43 പോയിന്റുകൾക്ക് തോൽപ്പിച്ചാണ് കാസർകോട് ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ മലപ്പുറത്തിനെ 28 നെതിരെ 31 പോയിന്റുകൾക്ക് തോൽപ്പിച്ചായിരുന്നു കണ്ണൂരിന്റെ ഫൈനൽ പ്രവേശനം.