ഇന്റർ യൂണി. ജൂഡോ: നന്ദന പ്രസാദിന് വെങ്കലം

ചണ്ഡിഗഡിൽ നടന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ എംജി യൂണിവേഴ്സിറ്റിയുടെ നന്ദന പ്രസാദ് -78 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.

 നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ(NSA) താരമായ നന്ദന ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രെഷറർ സൈജു ചെറിയാൻ, സച്ചിൻ ജോണി എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. 

ജോറായി ജൂഡോ അസോസിയേഷൻ

2024-25 വർഷത്തിൽ മികച്ച നിലവാരത്തിൽ സംസ്ഥാന തല ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച കേരള ജൂഡോ  അസോസിയേഷൻ ദേശീയ ചാമ്പ്യൻഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി ജൂഡോ താരങ്ങളാണ് ദേശീയ ഗെയിംസിൽ ഉൾപ്പടെ മെഡലുകൾ സ്വന്തമാക്കിയത്.