കണ്ണൂർ വാരിയേഴ്സ് ഫുട്ബാൾ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ ഇൻസൈഡ് ഫുട്ബാൾ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. റെയിൻബോ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ കരിയർ ആഗ്രഹിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 പേർ പങ്കെടുത്തു. ഫുട്ബാളിലെ വിവിധ വിഭാഗങ്ങളായ ടെക്നിക്കൽ, സ്പോർട്സ് സയന്‍സ് & പെർഫോമൻസ്, അഡ്മിനിസ്ട്രേഷൻ & മാനേജ്മെന്റ്, സ്പോർട്സ് മീഡിയ & മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, സ്പോർട്സിലെ മറ്റു കരിയർ അവസരങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകൾ.
ഫുട്ബാൾ മേഖലയിലെ വിവിധ തൊഴിൽ സാധ്യതകൾ, വളർച്ചാ മാർഗങ്ങൾ, പ്രധാന ഉത്തരവാദിത്തങ്ങൾ, ആവശ്യമായ യോഗ്യതകൾ, ലഭിക്കുന്ന ശബളം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം പരിപാടിയിലൂടെ നൽകി.